Sunday, October 26, 2008

ഞാനും സതീശനും, അല്ല സതീശന്‍ സായിപ്പും!!! ഭാഗം-2

For part one click here

സതീശന്‍ സായിപ്പ്‌ നാട്ടില്‍ എത്തിയിട്ട് മാസം രണ്ടു കഴിഞ്ഞു. സ്ഥലവും ഹോട്ടലും ഒക്കെ എവിടെ എന്ന് ആരോടും ചോദ്തികാതെ തന്നെ പോവാനും പഠിച്ചു...

അങ്ങനെ കാര്യങ്ങള്‍ ഒക്കെ നന്നായി പോവുമ്പോള്‍ ആണ് ഒരു ദിവസം എന്തോ പറഞ്ഞപ്പോ ഞാന്‍ കഫെ അപ്പര്‍ ക്രുസ്ടിന്ടെ കാര്യം എടുത്തു ഇട്ടതു...
സായിപ്പിന് ഒരു ഓര്‍മയും ഇല്ല ... ഇത് ഏതു ഹോട്ടല്‍ എന്ന ഡൌട്ട്!!!

നമ്മള്‍ അന്ന് പോയി സിസ്ലെര്‍ അടിച്ച സ്ഥലം എന്ന് പറഞ്ഞിട്ട് ഒന്നും മൂപ്പര്‍ക്ക് ഒരു ഐഡിയയും ഇല്ല.. മാസം ഒന്ന് ആയിട്ടില്ല അപ്പോഴേക്കും സായിപ്പ്‌ എല്ലാം മറന്നു...

എങ്ങനെ സായിപ്പിനെ കാര്യം പറഞ്ഞു മനസിലാക്കും?? സതീശാ പര നാറി.. നിന്‍റെ ഫുഡ് ഞങ്ങളാണ് സ്പോണ്‍സര്‍ ചെയ്തത്.. ഇപ്പൊ ഓര്‍മ വന്നോ എന്ന് ചോദിച്ചാലോ എന്ന് വിചാരിച്ചു...
മോശം അല്ലെ? നമ്മള്‍ ഇന്ത്യന്‍സ് തറ ആയി കൂടല്ലോ...

അപ്പോ ഒരു ഐഡിയ.. " ഡോണ്ട് യു റിമെംബര്‍‍, ത്രീ ഓഫ് അസ്‌, യു മി ആന്‍ഡ് ഷൌന്‍ വെന്റ്റ് ടുഗേതെര്‍ ‍.."
ഇപ്പോ ഓര്‍മവരും...

സായിപ്പിന്‍റെ മറുപടി.. "വിച്ച് ഷൌന്‍??"
ബെസ്റ്റ്!!!

"That bald headed guy!!" (കഷണ്ടി തലയന്‍ എന്ന്)..

എവിടെ !!!
സായിപ്പ്‌ എന്‍റെ അയല്‍വാസി ആയതു കൊണ്ട് എന്നെ അറിയില്ല എന്ന് പറഞ്ഞില്ല...ഭാഗ്യം

പാവം ഷൌന്‍ ഇത് കേട്ടാല്‍ ചങ്കു പൊട്ടി ചാവും.. അല്ലെങ്കില്‍ സായിപ്പിന്‍റെ കോളര്‍നു പിടിച്ചു അന്നത്തെ ഫുഡിന്റെ കാശു വാങ്ങും...

പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം..

പിന്നെ പച്ച മലയാളത്തില്‍ ഞാന്‍ ചോദിച്ചു " എടാ സതീശാ സത്യം പറ നീ മലയാളീ അല്ലേടാ??""

1 comment:

Unknown said...

eniku ishtappettu.. lavan malayali thanne...